Pages

Sunday 9 February 2014

പാര പണിയുന്നവന് ഒരു മധുരോപഹാരം

മനസ്സ് കൊണ്ട് ഇനി ഒരിക്കലും അയാളെ കാണാന്‍ ഇടവരുത്തല്ലേ എന്ന് ആഗ്രഹിച്ചിരുന്നു....അത്രക്ക് വെറുത്തു പോയി എന്നത് മാത്രമല്ല...അയാള്‍ക്കും ഉണ്ടാവില്ലേ ഇനിയങ്ങോട്ട് എന്നെ കാണുമ്പോള്‍ മനസ്സിനൊരു പ്രയാസം ...ഞാനും അയാളും തമ്മില്‍ ജീവിതത്തില്‍ കണ്ടു മുട്ടിയ നാളുകള്‍ വളരെ അപൂര്‍വ്വം ആയിരുന്നു....സംസാരിച്ചതും അതെ...എന്നിട്ടും അയാള്‍ അയാളുടെ തനി നിറം കാണിച്ചു ...പക്ഷെ താന്‍ ഈ ചെയ്യുന്നത് ഒരു പുണ്യ പ്രവര്‍ത്തി ആണെന്ന് ധരിച്ചോ?...മറ്റുള്ളവര്‍ ഇത് ഒരു കാലത്തും അറിയില്ലെന്ന് വിജാരിച്ചോ ഏതായാലും എന്റെ അന്നം മുട്ടിക്കാന്‍ അയാള്‍ക്ക്‌ സാധിച്ചില്ല എന്നത് അയാളുടെ നീച പ്രവൃത്തിയുടെ പരാജയം മാത്രമാണ്...ചിലര്‍ക്ക് ചില ക്രൂര വിനോദങ്ങളില്‍ ആണ് ആത്മരതി നുകരാന്‍ കഴിയുക...അത് എത്രത്തോളം സഹജീവികളെ വേദനിപ്പിക്കുന്നു എന്നത് അയാള്‍ക്ക്‌ പ്രശ്നമല്ലായിരിക്കാം...പക്ഷെ നന്മ ശേഷിക്കുന്നവര്‍ക്ക് ദൈവം കനിഞ്ഞരുളുന്ന വിജയം അനുഗ്രഹം ഇതൊന്നും തടയാന്‍ നിങ്ങളെ പോലെയുള്ളവരുടെ നാവുകള്‍ക്ക് തടയാനോ വിലങ്ങുകള്‍ ഇട്ടു പൂട്ടി വെക്കാനോ കഴിയില്ല....അത് ദൈവത്തിന്റെ തീരുമാനം ആണ്....തിരിച്ചറിവുകള്‍ ഇല്ലാതെ പോകുന്നിടതാണ് നീ പരാജയപ്പെടുന്നത് എന്ന് നീ അറിയുന്നില്ല...മാനവകുലത്തിനു ദൈവം കല്പ്പിക്കപ്പെട്ടത്‌ വിവാഹവും പവിത്രമായ കുടുംബ ജീവിതവും ആണെങ്കില്‍ നിന്നെ പോലെയുള്ള കറുപ്പ് ബാധിച്ചു പോയ ഹൃദയങ്ങള്‍ക്ക്‌ അത് തടയിടാന്‍ കഴിയില്ല.,...നിന്റെ നാവിനെ കണ്ണിനെ കൈ കാലുകളെ ഹൃദയത്തെ ശരീരത്തെ ആകെയും നീ സൂക്ഷിക്കണം എന്ന് പഠിപ്പിച്ചു തന്നതിന്റെ പൊരുള്‍ പ്രാവര്‍ത്തികം ആക്കാന്‍ കഴിയാതിടത്ത് നീ സംപൂജ്യനാണ് ....പരാജിതനും ...




                                                   ഞാന്‍ എനിക്ക് നേരെ പിടിച്ചു വെച്ച കണ്ണാടി ചിലത്  പറഞ്ഞു തരുന്നുണ്ട്..എന്റെ വേദനകള്‍ പങ്കു വെക്കാനും തീഷ്ണമായ ജീവിതാനുഭവങ്ങളെ ആവാഹിച്ചെടുത്ത് ഒപ്പമിരുന്നു കരയാനും ചിരിക്കാനും സങ്കടപ്പെടാനും അന്നും ഇന്നും എന്നും ആ ഒരു കണ്ണാടി മാത്രമേ ഉണ്ടായിരുന്നുള്ളൂ...എങ്കില്‍ ആ കണ്ണാടി യുടെ പശ്ചാത്തലത്തില്‍ വന്നു ഒളിഞ്ഞു നോക്കി ഇരുന്നു എന്റെ ആനന്ദത്തിലും വേദനയിലും കൃത്രിമത്വം ആരോപിക്കാനും കളങ്കം ചാര്‍ത്തി വെക്കാനും ശ്രമിക്കുന്ന നിന്നിലെ കഴുകന്റെ കണ്ണുകള്‍ അന്ന് തിരിച്ചറിയാന്‍ മാത്രം ഉള്ള വിവേകം എനിക്ക് ഉണ്ടായിരുന്നില്ല...അല്ലെങ്കിലും എന്നിലേക്ക്‌ വന്ന വഴികള്‍ തടസ്സപ്പെടുത്താന്‍ നീ നടത്തിയ പരിശ്രമങ്ങള്‍ ഒക്കെയും വിജയം കണ്ടപ്പോള്‍ നിനക്ക് കിട്ടിയ ആ ഒരു രതി സുഖം ഉണ്ടല്ലോ അത് നൈമിഷകം ആണെന്ന് തിരിച്ചറിയാന്‍ നീ ഒട്ടേറെ നാളുകള്‍ കടന്നു പോവേണ്ടതുണ്ട് എന്നത് നിനക്കുള്ള പാഠമാണ് ...എങ്കില്‍ നീ ഇത് കൂടി അറിയണം....നിര്‍ബന്ധമില്ല...എങ്കിലും
                              യാദ്രിശ്ചികമായാണ് അവര്‍ എന്നെ എന്റെ ജോലി സ്ഥലത്ത് വെച്ച്  കണ്ടുമുട്ടുന്നത്....അവിവാഹിതന്‍ സുമുഖന്‍ സുന്ദരന്‍ ആലങ്കാരികമായി പറഞ്ഞാല്‍ എല്ലാം ഒത്തു വന്ന പന പോലത്തെ ഒരു പയ്യന്‍....സ്വര്‍ണം ചില്ലലമാരയില്‍ വെച്ച് പൂട്ടി കാവലിരിക്കുന്നവന്‍ ...അത്യാവശ്യക്കാര്‍ വരുമ്പോള്‍ പണത്തിന്റെ കനം സ്വര്‍ണതോട് കൂട്ടി ചേര്‍ത്ത് വിതരണം ചെയ്യുന്നതിനിടയില്‍ അവര്‍ എന്നെ കണ്ടു...പരിചയം സൌഹൃദമായി വളര്‍ന്നു....ഒടുക്കം അവരുടെ പാളയത്തില്‍ അവര്‍ ഒരുക്കിയ സ്നേഹ വിരുന്നില്‍ അതിഥി...ആതിഥേയന്‍ വല്ലാതെ വിനയ കുനിയന്‍ ആവുമ്പോഴും നെല്ലും പതിരും തിരിച്ചറിയാതെ ഞാനും...ഒടുക്കം യാത്ര പറഞ്ഞു പിരിയുന്നതിനിടയില്‍ അയാളുടെ സുഹൃത്തിന്റെ സ്വകാര്യം പറച്ചില്‍ ...പ്രവാസത്തിന്റെ ആദ്യ  അവധിക്കാലം അവരെയും അറിയിച്ചു...എന്നേക്കാള്‍ ആ വാപ്പയുടെ പ്രതീക്ഷ എന്റെ ഒപ്പം വിമാനത്തില്‍ ഇരുന്നൊരു യാത്ര.....യാത്രയില്‍ മുഴുവന്‍ കൌതുകം കലര്‍ന്ന വെച്ച് കെട്ടലുകള്‍ ഇല്ലാത്ത സംസാരം ....തന്റെ മകളെ കൈ പിടിച്ചു തരാന്‍ മനസ്സാ വാചാ നടത്തിയ തയ്യാറെടുപ്പുകള്‍ ആ  ഭാണ്ട ക്കെട്ടിലുണ്ടെന്നു വ്യക്തം ....അല്പം ബഹുമാനം കലര്‍ന്ന സ്നേഹം പൊതിഞ്ഞു വെച്ച സംസാരം കോഴികൊട് വിമാനത്താവളത്തിന്റെ ആകാശ കാഴ്ച വരെ അനുസ്യൂതം തുടര്‍ന്ന് കൊണ്ടേ ഇരുന്നു....താഴെ മിടിക്കുന്ന ഹൃദയ താളങ്ങളുടെ സ്വരം എന്റെ കര്‍ണ പുടങ്ങളിലേക്ക് എത്തിച്ചു കൊണ്ടേ ഇരുന്നു...വാപ്പ ഉമ്മ അനുജന്‍ ബന്ധുവായ സുഹൃത്ത് നാല് വര്‍ഷത്തെ പ്രവാസം അവധിക്കു മാത്രമായി വിട്ടു കൊടുത്തുള്ള മിന്നല്‍ പര്യടനം അവര്‍ക്ക് ആനന്ദത്തിന്റെ തുള്ളികളായി പോഴിയുന്നതിനിടെ ഞാന്‍ അയാളെ പരിജയപ്പെടുത്തി കൊടുത്തു ...വാപ്പയും അയാളും തമ്മില്‍ മുന്‍ പരിചയക്കാര്‍ ആണെന്ന കാര്യം എനിക്കറിയാം ....ദൈവ നിശ്ചയം ഉണ്ടെങ്കില്‍ കാണാം എന്നാ വാക്കുകളില്‍ അയാളുടെ കണ്ണുകള്‍ എന്നെ വിടാതെ പിന്തുടര്‍ന്ന് കൊണ്ടേ ഇരുന്നു...




                       വിവാഹിതനാവുക എന്നത് ആലോജിചില്ലെങ്കിലും ഉമ്മയുടെ ന്നിസഹായവസ്ഥയും അപേക്ഷയും ആവട്ടെ എന്നാ തീരുമാനത്തില്‍ എത്തി ചേരുമ്പോഴും എന്നില്‍ സങ്കല്പങ്ങളുടെ ഭാണ്ഡം കെട്ടുകളായി പൊതിഞ്ഞു വെക്കപ്പെട്ടിരുന്നില്ല...എന്നെയും എന്റെ മാതാപിതാക്കളെയും തിരിച്ചറിഞ്ഞു പെരുമാറുന്ന ഒരു പെണ്ണ്....അതില്‍ കവിഞ്ഞൊന്നും ആഗ്രഹിച്ചിരുന്നില്ല.....ടെലിഫോണ്‍ ശബ്ദിക്കുമ്പോള്‍ മറുതലക്കല്‍ അയാള്‍ ആണെന്ന് വാപ്പയുടെ മറുപടി യില്‍ നിന്നും ബോധ്യമായി...വൈകീട്ട് വീട്ടിലേക്കു ആദ്യമായി വരുന്ന പെണ്ണാ ലോചന ...വാപ്പയുടെയും ഉമ്മയുടെയും ഉത്സാഹം എന്റെ കണ്ണുകള്‍ക്ക്‌ കൌതുകം പകര്‍ന്നു....ഒരുക്കപ്പാടുകള്‍ നടത്തുന്നതിനിടയില്‍ സമയം തള്ളി നീക്കുന്ന എന്നെ അവര്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല ...വിളിച്ചു പറഞ്ഞ നാല് മണിയും അഞ്ചു മണിയും കഴിഞ്ഞു മഗ്രിബ് നമസ്കാരത്തിനുള്ള സമയം ആയപ്പോള്‍ ആ തിരിച്ചറിവുണ്ടായി.....അത് മുടങ്ങി....എവിടെയോ അന്വേഷണത്തില്‍ പിഴച്ചു....ആരോ ഒരാള്‍ കുറ്റക്കാരന്‍ ആയിട്ടുണ്ട്...ഒന്നുകില്‍ വാപ്പ ശരിയില്ല....ഉമ്മാക്ക് സുഖമില്ല അല്ലെങ്കില്‍ ചെക്കന്‍ ഇടയ്ക്കിടയ്ക്ക് ലഹരി പുല്‍കും....ഏതായാലും പുതരിയിലെ കല്ലുകടി നല്ലതിനാണെന്ന ബോധ്യം അന്നെനിക്കുണ്ടായില്ലെങ്കിലും വീട്ടുകാര്‍ക്കുണ്ടായി ...



                                              വൈകുന്നേരം വീട്ടില്‍ കയറി വന്ന വാപ്പ ഉമ്മയോട് പറയുന്നത് കേട്ടാണ് അവര്‍ വരാതിരുന്നതിന്റെ പൊരുള്‍ അറിഞ്ഞത്...വീട്ടിലേക്കുള്ള വരവിനു മുമ്പേ അവര്‍ വീട്ടിനടുത്തുള്ള ബസ് സ്റൊപ്പിലും കടയിലും ഒക്കെ നടത്തിയ അന്വേഷണത്തില്‍ ആരോ ഒരാള്‍ എന്നെ വല്ലാതെ പുകഴ്ത്തി പറഞ്ഞത് കാരണം ആണത്രെ അവര്‍ തിരിച്ചു പോയത്....ഏതായാലും ആ പുകഴ്തലുകാരനെ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു ...പ്രതികരിക്കാന്‍ ഏറ്റവും നല്ലത് മൌനം ആണെന്ന തിര്ച്ചരിവ് നിന്നെ നീ അല്ലാതാക്കി കളഞ്ഞു എന്ന ബോധ്യം ഒക്കെയും എന്നില്‍  ആനന്ദതെക്കാള്‍ വേദനയാണ് എനിക്ക് തന്നത്....ഒടുക്കം എന്റെ കല്യാണം ആയപ്പോള്‍ അന്ന് എന്നെ അടുക്കള പോക്കിരിയാണ് അവന്‍ എന്ന് ചൊല്ലി കൊടുത്ത അതെ നാവു വെച്ച് എന്റെ മുറ്റത്ത്‌  വന്നിരുന്ന്‍ വെട്ടി വിഴുങ്ങുമ്പോള്‍ അടുത്ത് വന്നിരുന്നു ഞാന്‍ ചോദിച്ചത് ഓര്‍മ്മയുണ്ടോ ആവോ?...അന്നും ഞാന്‍ വേദനിച്ചിരുന്നു...എന്ത് കൊണ്ട് നിങ്ങളെ പോലെയുള്ളവര്‍ ഭൂമിയില്‍ സ്വൈര വിഹാരം നടത്തുന്നു എന്ന്....നിങ്ങള്ക്ക് അന്ന് കിട്ടിയ ആസുഖതിനു എന്റെ വീട്ടിലെ അതിഥിയായി വന്നു എന്റെ സല്‍ക്കാരം സ്വീകരിച്ചു പോകുമ്പോള്‍ ഞാന്‍ നിങ്ങള്ക്ക് വേണ്ടി പ്രാര്തിച്ചിരുന്നു....ഇനിയെങ്കിലും ഈ പാര പ്പണി ഇയാളില്‍ നിന്നും എടുത്തു കള യണെ തമ്പുരാനേ എന്ന്...അല്ലെങ്കിലും നിങ്ങള്ക്ക് മനസ്സിലായില്ലേ നിങ്ങള്‍ തല കുത്തി നിന്ന് പാര പണിതാലും നടക്കാനുള്ളത് നടക്കുക തന്നെ ചെയ്യും അന്ന്....അത് ദൈവനിശ്ചയം ആണ് ....മറക്കരുത്....ഈ ദിനം എന്റെ ദിനമാണ്...അന്ന് നീ നാവു കൊണ്ട് എന്നെ നശിപ്പിക്കാന്‍  ശ്രമിച്ചിട്ടും പാഴായി പ്പോയ എന്റെ നാളുകളിലെ പതിനൊന്നു വര്ഷം പിന്നിട്ട ദിനം....ഇന്നും നീ നാവ് ചലിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു...ഒപ്പം ബിരിയാണി തീറ്റയും....

2 comments:


  1. ഡയറിയെഴുത്തിനു പകരമായാണ് ആരംഭകാലത്ത് ബ്ലോഗുകൾ ഉപയോഗിക്കപ്പെടുത്തിയിരുന്നത് എന്നു കേട്ടിട്ടുണ്ട്. പക്ഷേ ഇന്ന് ആ ഉദ്ദേശത്തോടെ ബ്ലോഗുകൾ എഴുതുന്നവർ ഉണ്ടാവാൻ സാധ്യത കുറവാണ്. മറ്റുള്ളവർ വായിക്കണം എന്ന ലക്ഷ്യത്തോടെ എഴുതുമ്പോൾ, എഴുത്ത് ആകർഷകമാക്കാൻ പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട്. എഴുതുന്നയാളെ വേദനിപ്പിച്ച വിഷയങ്ങൾ പോലും വായിക്കുന്നവർക്ക് രസിക്കുന്ന രീതിയിൽ എഴുതിയാലേ വായനക്കാരെ കിട്ടാൻ സാധ്യതയുള്ളു. 'രസിപ്പിക്കുക' എന്നു പറയുമ്പോൾ തമാശ പറയുക എന്ന ഉദ്ദേശത്തില്ലല്ല. വായിക്കുമ്പോൾ വായനക്കാരനറിതാതെ അവന്റെ കണ്ണും നെഞ്ചും കലങ്ങിപോകുന്ന സൃഷ്ടികളുണ്ട്. അവയും 'വായനാരസം' പങ്കു വെക്കുന്നവ തന്നെ.

    വിവാഹം മുടങ്ങിയതിന്റെ സങ്കടം വായനക്കാർക്കും അനുഭവപ്പെടുന്ന രീതിയിൽ എഴുതുന്നവരേയും വിവാഹം മുടക്കിയവർക്ക് തിരികെ 'പണി' കൊടുത്തിന്റെ അനുഭവം പങ്കു വെച്ച് വായനക്കാരെ പൊട്ടി ചിരിപ്പിക്കുന്നവരേയും എല്ലാം ബ്ലോഗുകളിൽ കാണാൻ കഴിയും. അത്തരക്കാരുള്ളപ്പോൾ, വിവാഹം മുടക്കിയവനോടുള്ള പ്രാക്കും വിഷമവുമെല്ലാം അനാകർഷകമായി പങ്കു വെക്കുന്ന ഈ പോസ്റ്റ് വായനക്കാർക്ക് അരസികമായി അനുഭവപ്പെടും.

    എഴുത്തിൽ ഇനിയും ഒരുപാട് ശ്രദ്ധിക്കാനുണ്ട്. പോസ്റ്റ് തുടങ്ങുമ്പോൾ, വിവാഹം മുടക്കിയ ആളെ 'അയാൾ' എന്നു വച്ച് എഴുതി തുടങ്ങുന്നു. പിന്നീടത് ' നീ' എന്ന് അയാളോടുള്ള സംഭാഷണമായി മാറുന്നു.

    അക്ഷരത്തെറ്റുകളും ഉണ്ട് ( വിജാരിച്ചോ , ഭാണ്ട ക്കെട്ടിലുണ്ടെന്നു, ആനന്ദതെക്കാള്‍... )

    ReplyDelete
    Replies
    1. വിലയേറിയ ഉപദേശത്തിനു നന്ദി....പെട്ടെന്ന് എടുത്തു ചാടി ഒരു എഴുത്ത് എഴുതിയാല്‍ എങ്ങിനിരിക്കും എന്ന് മനസ്സിലാക്കി തന്നു....മറ്റു എഴുത്തുകള്‍ കൂടി വായിച്ചു അഭിപ്രായങ്ങള്‍ അറിയിക്കണം എന്ന് അപേക്ഷിക്കുന്നു ...

      Delete