Pages

Tuesday 5 February 2013

വെല്‍ക്കം ടു ഊട്ടി (വാണിമേല്‍ )




          വാണിമേല്‍ എന്താ ഊട്ടി ആണോ? സംശയിക്കാന്‍ വകയുണ്ട്...വഴിയെ പറയാം..ബഹുമാന്യനായ സുകുമാര്‍ അഴീകോട് ആദ്യമായി വാണിമേല്‍ എത്തിയപ്പോള്‍ ഭൂമി വാതുക്കല്‍ ടൌണില്‍ സ്ഥിതി ചെയ്യുന്ന ഹൈ സ്കൂളില്‍ ആയിരുന്നു വേദി ...അവിടെ വെച്ച് അദ്ദേഹം ഭൂമി വാതുക്കല്‍ എന്നാ പേര് കേട്ടപ്പോള്‍ ചോദിച്ചത്രെ...ഈ ഭൂമിയുടെ വാതിലിനപ്പുറം സ്വര്‍ഗം ഉണ്ടാവുമായിരിക്കും അല്ലെ?..മഹാ കവി കുഞ്ഞുണ്ണി മാഷ്‌ വന്നപ്പോഴും അത്തരത്തില്‍ വര്‍ണിച്ചു കൊണ്ട് ഒരു കവിത ചൊല്ലിയിരുന്നു .....മാസങ്ങള്‍ക്ക് മുമ്പ് ക്രൈം ബ്രാഞ്ച് കാരുടെ ഒരു സംഘം വന്നപ്പോള്‍ ആണ് അയല്‍വാസികള്‍ പോലും അറിഞ്ഞത് കുപ്രസിഥന്‍ ആയ ഒരു കള്ളന്‍ ഇത്ര നാലും ഇവിടെ താമസിചിരുന്നെന്നു...ആ മഹാന്‍ ഏതായാലും ഭൂമിയുടെ വാതില്‍ കടന്നു സ്വര്‍ഗത്തിലേക്ക് പോകാന്‍ വന്നവന്‍ അല്ല ...തീര്‍ച്ച ....
            എന്നാല്‍ ഈ ഭൂമിയുടെ വാതില്‍ക്കല്‍ വന്നിരുന്നു സ്വര്‍ഗത്തിന്റെ മണവും മധുരവും  നുകര്‍ന്ന് ആനന്ദത്തില്‍ ആറാടാന്‍ ഒരു കൂട്ടര്‍ കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് വന്നു തമ്പടിച്ചിരുന്നു ....മടോമ്പോയില്‍ പീടികക്കടുത്തുള്ള ഒരു വീട് വാടകക്കെടുത്തു ഒന്ന് ആനന്ദിക്കാന്‍...,...ആരൊക്കെയാണെന്ന് കേട്ടാല്‍ അറിയാത്തവര്‍ക്ക് ഞെട്ടാനും അറിഞ്ഞവര്‍ക്ക് ചിലത് ചിന്തിക്കാനും വകുപ്പുണ്

             രാഷ്ട്രീയത്തില്‍ പല നാറിയ കളികളും നടക്കുന്നത് പകല്‍ പോലെ തെളിഞ്ഞു കൊണ്ടിരിക്കുകയാണ്...ഐസ് ക്രീം കേസില്‍ റഊഫിന്റെ ബിസിനസ് കുടിപ്പക മുതല്‍ അച്ചു മാമയുടെ പ്രതികാരം മുതല്‍ ശ്രീജിത്ത്‌ എന്നാ പോലീസ് ഓഫീസിരുടെ ക്രിമിനല്‍ ബാക്ക് ഗ്രൌണ്ട് വരെ കാര്യങ്ങള്‍ എതി നില്‍ക്കുമ്പോള്‍ ഇനിയും ചിലത് തെളിയാന്‍ ഇരിക്കുനതിനാല്‍ ഇപ്പൊ തല്‍ക്കാലം സൈലന്റ് മോഡില്‍ ഇരിക്കാന്‍ ആണ് എനിക്ക് താല്പര്യം...എങ്കിലും പറയാം...കുഞ്ഞാലി കുട്ടി എന്നാ മനുഷ്യനെ നാറിയ പക പോക്കലിനു വേണ്ടി  നിങ്ങള്‍ കൂട്ട് പിടിച്ചു ഉയര്‍ത്തി കൊണ്ട് വന്ന ഇര അദ്ധേഹത്തിന്റെ അനുകൂലികള്‍ക്ക് അത്രക്കങ്ങു അനുകൂലിക്കാന്‍ സന്മാനസ്സുണ്ടായില്ല...അല്ലെങ്കില്‍ കണ്ണും പൂട്ടി വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല...അതിന്റെ തെളിവാണല്ലോ അദ്ദേഹത്തിന് നാള്‍ക്കു നാള്‍ വര്‍ധിച്ചു വരുന്ന ജനസമ്മതിയും...ഇന്നലെയും മിനിയാന്നും ആയി ശ്രീ വെള്ളാപ്പള്ളിയും ബഹുമാനപ്പെട്ട വി എം സുധീരനും ഒക്കെ പറയാതെ പറഞ്ഞതും ഇതിലേക്കുള്ള ചൂണ്ടു വിരല്‍ തന്നെ...ലോകം അവസാനിക്കുന്നതിനു മുമ്പ് തന്നെ തെളിയിക്കപ്പെടാന്‍ ഉള്ളതാണ് ഈ സസ്പെന്‍സ് ത്രില്ലറിന്റെ ക്ലൈമാക്സ് ...അല്ലെങ്കിലും ദൈവതിലേക്കു ഭരമെല്‍പ്പിച്ചു ഭൂമിയോലവും അതിലപ്പുറവും ക്ഷമിച്ചു നില്‍ക്കുന്ന ആ മനുഷ്യനെ പതിനായിരം വേശ്യ പെണ്ണുങ്ങളെ ആനി നിരത്തി യാലും തെളിയിക്കാന്‍ അല്പം പാട് പെടും



                    വിഷയത്തിലേക്ക് തന്നെ വരാം ...മുടി ബോബ് കട്ട് ചെയ്തു നല്ല സുന്ദരി ആയി അണിഞ്ഞൊരുങ്ങി ഓടോ രോക്ഷയിലും ജീപിലുമായി പഞ്ചായത്ത് സെക്രട്ടറി തിരുവനനതപുരതുകാരന്‍ സത്യപാലനോപ്പം (പേര് സാങ്കല്പികം മാത്രം ) ഭൂമിയുടെ വാതില്‍ക്കല്‍ വന്നു സ്വര്‍ഗം ആസ്വദിക്കുമ്പോള്‍ പെണ്ണിനെ പറ്റി  ചിലര്‍ സ്വാഭാവികമായും സംശയം ഉന്നയിച്ചു...തന്റെ മരുമകള്‍ ആണെന്ന് പറഞ്ഞു വിശ്വസിപ്പിക്കാന്‍ ടിയാന് ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല...കുറഞ്ഞ നാളുകള്‍ ഈ ഭൂമിവാതുക്കളും പരിസരത്തും കറങ്ങി നടന്ന ഈ കുട്ടി പീഡന വീരന്മാരുടെ കയ്യില്‍ അങ്ങനെ ചുമ്മാ അങ്ങ് പെട്ട് പോയതാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്...ഒരു പക്ഷെ ഏതോ കക്ഷികളുടെ പിടിയില്‍ പെട്ട് പോയാല്‍ തന്നെയും അവള്‍ക്കു ലഭിച്ച ആഡംബര ജീവിതം പരമാവധി മുതല്‍ എടുക്കാന്‍ അവള്‍ തീരുമാനിച്ചതനെങ്കിലോ?...ഇരിക്കട്ടെ...ഇനി ഈ പെണ്ണാണ് ആ പെണ്ണ് എന്ന് ഞാന്‍ പറയുമ്പോള്‍ നിനഗ്ല്ക്ക് ഇനിയും പല സംശയങ്ങളും ചോദ്യങ്ങളും എന്നെക്കാള്‍ കൂടുതല്‍ ഉയര്‍ന്നു വന്നേക്കാം ....ചോദിക്കൂ...അപ്പോള്‍ ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യങ്ങള്‍ എന്റെയും നിങ്ങളുടെയും ഒക്കെ മനസ്സില്‍ കിടന്നു അലട്ടി കൊണ്ടേ ഇരിക്കും...ഈ സൂര്യ നെല്ലി എന്നാ സ്ഥലത്ത് നിന്നും വാണിമേല്‍ പഞ്ചായത്ത് വരെ ഈ കുട്ടി എതി ചേരണമെങ്കില്‍ കയ്‌ മാറി പോന്ന ശ്രിന്ഖലകളില്‍ ആരൊക്കെ ഉണ്ടാവാം...എന്താവും സംഭവിച്ചത്?...ഏതായാലും ആ സൂര്യ നെല്ലിയിലെ പെണ് കുട്ടി പീഡിപ്പിക്കപ്പെട്ടു ശരി...പക്ഷെ അത് എപ്പോള്‍?...എന്തിനു ഇങ്ങിനെ ഒരു കേസ് കുത്തി പൊക്കി?...ആരോട് പക വീട്ടാന്‍?...ആരെ ഒക്കെ താറടിക്കാന്‍?..ആരുടെ ഒക്കെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍? സംശയങ്ങള്‍ ബാക്കി നൂറെണ്ണം കിടക്കുന്നതിനിടയില്‍ ഇനിയും മനസ്സിലാവാത്തത് ഇതാണ്...ഈ കുട്ടി തുടക്കം പിഴച്ചതോടെ ആരൊക്കെയോ ചേര്‍ന്ന് മറ്റൊരു അടവ് പ്രയോഗിച്ചു മുന്നെരിയതനെങ്കിലോ?..എന്തോ?..അപ്പോള്‍ വാനിമേലില്‍ കൊണ്ട് വന്നു ഭലമായി തടവറയില്‍ താമസിപ്പിക്കുന്ന പ്രകാരം ആണെങ്കില്‍ അംഗീകരിക്കാന്‍ പ്രയാസം ഇല്ലായിരുന്നു...മറിച്ചു  അവള്‍ക്കു അങ്ങിനെ ഒരു പ്രയാസം ഉണ്ടായിരുന്നെങ്കില്‍ ആരോടെങ്കിലും ഒരു സൂജന എങ്കിലും കൊടുത്തു കൂടായിരുന്നോ?...മടോമ്പോയില്‍ പീടികക്ക് സമീപം അവളും മേലാളന്മാരും താമസിച്ച വീടിനു ചുറ്റും ഡസന്‍  കണക്കിന് വീടുകളും ഒരു ജന വാസ കേന്ദ്രവും ആണെന്നിരിക്കെ?

കുമ്മനം രാജേട്ടന് സ്നേഹ പൂര്‍വ്വം





ഞാന്‍ ഒരു ഇസ്ലാം മത വിശ്വാസിയാണ് ...അങ്ങയുടെ പ്രവര്‍ത്തന രീതി യോ മേഖലയോ ഏതാണെന്നോ എന്താണെന്നോ അറിയാന്‍ പോലും ഞാന്‍ ശ്രമിക്കാതിരുന്നത് വളരെ അബദ്ധം ആയി പോയി എന്ന ഒരു തോന്നലില്‍ നിന്നാണ് അങ്ങയോടു ചില കാര്യങ്ങള്‍ ഉള്ളു തുറന്നു പറയണം എന്ന് ആഗ്രഹിച്ചു പോയത്...അതില്‍ എന്നെ ദയവായി ഒരു വര്ഘീയ വാദി എന്നോ തീവ്ര വാദി എന്നോ മുദ്ര കുത്തല്ലേ ...ഇത് ഒരു അപേക്ഷയാണ്...അല്ല..അങ്ങയുടെ കാലു പിടിച്ചു പറയുന്നതാണ്...കാരണം അങ്ങയുടെ നീക്കങ്ങള്‍ പോലും ഞാന്‍ ഭയപ്പെടുന്നു...അതിനു പ്രധാന കാരണം ഞാന്‍ ഒരു മുസ്ലിം ആണെന്നതും അങ്ങ് ഒരു ഭൂരി പക്ഷക്കാരനും എന്നത് തന്നെ..(അങ്ങയെ ഹിന്ദു മത വിശ്വാസി എന്ന് എനിക്ക് വിളിക്കണമെങ്കില്‍ എന്റെ ആയിരക്കണക്കായ തികഞ്ഞ ഭക്തന്മാരായ കല്ലാച്ചി കക്കട്ടില്‍ വട്ടോളി കുറ്റ്യാടി ഭാഗത്തുള്ള സുമനസ്സുകളോട് അനുവാദം ചോദിക്കണം )
              ഈ എഴുത്ത് എഴുതാന്‍ എനിക്ക് പ്രേരകമായ വിഷയം അങ്ങയുടെ ആഹ്വാനത്തില്‍ ഈ അടുത്ത് എറണാകുളം ജില്ലയില്‍ നടത്തിയ ഹര്‍ത്താല്‍ തന്നെ...പ്രതികരിക്കാന്‍ വേണ്ടി അല്ല...മത സൌഹാര്ധം എന്നത് സുന്ദരമായ ഒരു പാത്രത്തിന്റെ വക്ക് ചിതറിയ പോലെ സകല സുന്ദര മതത്തിലെയും വിശ്വാസികള്‍ എന്ന് വാദിക്കുന്ന ചില കൂപ മന്ദൂകങ്ങള്‍ സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടി ആയുധങ്ങള്‍ സ്വീകരിച്ചു അക്രമ പാതയിലേക്ക് മുന്നേറിയപ്പോള്‍ നെഞ്ച് വിരിച്ചു ചങ്കൂറ്റത്തോടെ നിങ്ങള്‍ ഈ ചെയ്യുനത് മതത്തിനു വേണ്ടി അല്ലെന്നും മതത്തില്‍ ഇമ്മാതിരി കുനുഷ്ടുകള്‍ക്ക് സ്ഥാനം ഇല്ലെന്നും പ്രവര്തികളിലൂടെ കാണിച്ചു കൊടുക്കാന്‍ എന്നെ പോലെ ചിലര്‍ക്കെങ്കിലും ഈ ബഹു സ്വര സമൂഹത്തില്‍ തെളിവ് സഹിതം അങ്ങേക്ക് കാനിചു തരാന്‍ പറ്റും...അതിനായി അങ്ങയുടെ വിലപ്പെട്ട സമയത്തില്‍ നിന്നും ഒരു ദിവസമെങ്കിലും അങ്ങയെ ഞാന്‍ എന്റെ സുന്ദര ഗ്രാമത്തിലേക്ക് ഹാര്ധവമായി സ്വാഗതം ചെയ്യുന്നു....
                          ഇക്കഴിഞ്ഞ നബി ദിനാഘോഷ വേളയില്‍ ചില പ്രദേശങ്ങളില്‍ എങ്കിലും ചില ഹിന്ദു മത വിശ്വാസികള്‍ പായസം വിതരണം നടത്തുന്നത് കണ്ടപ്പോള്‍ മനം കുളിര്‍ന്നു പോയിരുന്നു...അതിനു പിനലെയാണ് സാറിനു ഇമ്മാതിരി ഒരു ചിന്ത വന്നത് എന്ന് ഓര്‍ക്കുമ്പോള്‍ വേദന ഉണ്ട്...ആലുവാ മണപ്പുറത്ത് കുറച്ചു മുസ്ലിം മത വിശ്വാസികള്‍ ഒന്ന് ഒത്തു കൂടിയാല്‍ എറണാകുളം ജില്ല തകര്‍ന്നു പോകും എന്നായിരുന്നോ അല്ല മനസ്സിലെ വിഷ ലിപ്തമായ ചിന്തകള്‍ പുരതെടുതതോ എന്തെങ്കിലും ആവട്ടെ...ഇത്തരം ദുര്‍ വാഷികള്‍ക്ക് കുഴലൂത്ത് നടത്താന്‍ ഭരണാധികാരികള്‍ പോലും പിന്തുണയ്ക്കുന്നു എങ്കില്‍ ഞാന്‍ എന്ത് പറഞ്ഞിട്ടെന്താ അല്ലെ?
                       എന്നാല്‍ രാജേട്ടാ ഞാന്‍ ഒന്ന് തുറന്നു പറയട്ടെ ...ഇത് പുറം ലോകം അറിയണം എന്ന് ആഗ്രഹിച്ചതല്ല...പക്ഷെ താങ്കളെ  പോലെ ഉള്ളവര്‍ അറിഞ്ഞിരിക്കണം എന്ന് ഇപ്പോള്‍ ആഗ്രഹിക്കുന്നത് കൊണ്ട് മാത്രം ...എന്റെ അയല്‍വാസിയും ഞങ്ങളുടെ നാട്ടിലെ ആരോഗ്യവാനും ആയ ഒരു ഹിന്ദു മത വിശ്വാസി (തെങ്ങ് കയറ തൊഴിലാളി ) കാന്‍സര്‍ രോഗം പിടി പെട്ട് രോഗ ശയ്യയില്‍ കിടക്കുമ്പോള്‍ അദ്ധേഹത്തിന്റെ ചികിത്സാ ഫണ്ട് സ്വരൂപിക്കാന്‍ ഞങ്ങള്‍ നാട്ടില്‍ ഒരു ധന ശേഖരണം നടത്തിയിരുന്നു ...അതിനു ചുക്കാന്‍ പിടിച്ചത് മതം നോക്കിയോ ജാതി നോക്കിയോ അല്ല..എല്ലാ വിഭാഗം അല്ല എല്ലാ മനുഷ്യന്മാരും അത്യധികം ഉത്സാഹത്തോടെ ഊര്‍ജത്തോടെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു എന്നാണു സത്യം ...ആ പരിപാടി നടത്തിയത് ഞങ്ങള്‍ ഖുര്‍ ആന്റെ  പാഠം ഒപ്പം ഇസ്ലാമിക ആജാരങ്ങളും ചിട്ട വട്ടങ്ങളും പഠിക്കുന്ന പരിപാവനമായ ഞങ്ങളുടെ നുസ്രതുല്‍ ഇസ്ലാം മദ്രസ്സയില്‍ വെച്ചായിരുന്നു ...അങ്ങ് ആലുവാ മനപ്പുരത്തിന് കല്‍പ്പിക്കുന്ന പവിത്രത ഞങ്ങള്‍ ഈ മദ്രസ്സയോടു കാണിച്ചു സന്കുജിതമായി ഇടുങ്ങിയ ചിന്താ ഗതിയോടു കൂടി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇന്ന് ആ യുവാവിനു ഒരു കാല്‍  നഷ്ടപ്പെട്ടെനെ...ഭിഷഗ്വരന്മാര്‍ ഒരു കാല്‍  വെട്ടി മാറ്റണം എന്ന് വിധി എഴുതിയപ്പോള്‍ മാനസികമായും സാമ്പത്തികമായും സകല പിന്തുണയും അറിയിച്ചു കൊണ്ട് മുന്നോട്ടു വന്ന ജനത മതപരമായ ചിന്താ ഗതിയോടെ ആണ് പെരുമാരിയതെങ്കില്‍ അവസ്ഥ മാറിയേനെ.....ഞങ്ങള്‍ സ്നേഹിക്കുന്നത് മനുഷ്യരെ ആണ്....
                          ഹൃദയ വിശാലത കാണിക്കുന്ന ഭൂരി പക്ഷം എന്നത് കാനാന്മെങ്കില്‍ അങ്ങ് സവര്‍ണ മേധാവിത്വത്തിന്റെയും കുടില തന്ത്രങ്ങളുടെയും മുഖം മൂടി അഴിച്ചു  വെച്ച് മനുഷ്യരിലേക്ക് ഇറങ്ങി വരാന്‍ ശ്രമിക്കണം...അങ്ങയെ പോലുള്ളവരുടെ ചില വാക്കുകളും പ്രവര്‍ത്തികളും ചിലരെ എങ്കിലും അല്പം വേദനിപ്പിക്കാനും ദുഷിച്ച ചിന്തകളിലേക്ക് ആനയിക്കാനും കാരണം ആയേക്കാം...അബുല്‍ നാസര്‍ മദനിയെ അദ്ധേഹത്തിന്റെ പൂര്‍വ കാല പ്രവര്‍ത്തികളെ യഥാര്‍ത്ഥ വിശ്വാസികള്‍ ആയ മനുഷ്യര്‍ തള്ളി കളഞ്ഞതും ശിരസാ വഹിക്കുന്നവരെ നഖ ശിഖാന്തം എതിര്‍ത്തതും ഇത്തരം കാഴ്ചപ്പാടുകള്‍ പൂര്‍ണമായും ഒടയ തമ്പുരാന്‍ നിഷേധിച്ചതാണ് എന്നരിവുള്ളത് കൊണ്ടും
ഒരു ബഹു സ്വര സമൂഹത്തില്‍ എങ്ങിനെ ജീവിക്കണം എന്ന് തികഞ്ഞ ബോധ്യമുള്ളതു കൊണ്ടും തന്നെ....
                        എങ്കിലും ചില കാഴ്ചകള്‍ വീണ്ടും വീണ്ടും വേദനിപ്പിക്കാരുന്ദ് എന്നത് അങ്ങേക്കും അറിയാവുന്ന സത്യം തന്നെ...മദനിക്ക് നേരെ ഇപ്പോള്‍ ആരൊക്കെയോ നീക്കി കൊണ്ടിരിക്കുന്ന ചില കരു നീക്കങ്ങള്‍...മാധ്യം പ്രവര്‍ത്തക നാമം കൊണ്ട് മാത്രം മുസ്ലിം ആയിട്ടുള്ള ശാഹിനക്ക് നേരെയുള്ള കേസ് .....മറ്റു ചിലത് കൂടി എണ്ണി പറയാന്‍ നാവു പൊങ്ങുന്നുണ്ട് ...പക്ഷെ ഞാന്‍ സ്നേഹിക്കുന്നത് മനുഷ്യരെ ആണ്...മതത്തെ ഞാന്‍ ആരാധനയ്ക്ക്  വേണ്ടിയും ...ഒപ്പം ശാശ്വതമായ മോക്ഷത്തിനും വേണ്ടിയാണ്...എന്റെ ക്ഷണം അങ്ങ് സ്വീകരിക്കില്ലായിരിക്കാം..എങ്കിലുംഅങ്ങ് കേരളത്തിന്റെ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ സൌഹൃദത്തിന്റെ അതിര്‍ വരംബുകളില്ലാത്ത സ്നേഹം സൃഷ്ടിച്ചു മുന്നേറുന്ന ഒരു ജനതയെ കൂടി കാണാന്‍ ശ്രമിക്കണം...ഒരു മണപ്പുറത്ത് വെച്ച് സമ്മേളിക്കുമ്പോള്‍ കുത്തി ഒലിച്ചു പോകുന്നതല്ല മതങ്ങള്‍ എന്നത് വയസ്സ് കാലത്തെങ്കിലും അറിയാന്‍ അങ്ങ് ശ്രമിക്കണം ....ജയ് ഹിന്ദ്‌

പുക വലിയന്മാരെ നിങ്ങള്ക്ക് സലാം







പുക വലി ആരോഗ്യത്തിന് ഹാനീകരം എന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതിയപ്പോള്‍ തന്നെ വലിയന്മാര്‍ അതിനെ തികഞ്ഞ അവഗണനയോടെ ആണ് സമീപിച്ചത്...സിഗരട്ടിനെ അല്ല...ആ അപകട സൂജനയെ...അങ്ങിനെ ആണ് മനുഷ്യന്‍...,..താന്‍ ഒരു രോഗി ആവരുതെന്നും ധീര്‍ഗായുസ്സ് വേണമെന്നും ഒക്കെ ആഗ്രഹിക്കും...ഒപ്പം ആരോഗ്യം ഉള്ള ശരീരം വേണമെന്നും,...പുക ചുരുളുകള്‍ മനുഷ്യ ശരീരത്തെ കാര്‍ന്നു തിന്നുകയും അതിലൂടെ കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ പിടി പെടും എന്നും കുട്ടികള്‍ക്ക് വരെ അറിയാം...എന്നാലും വലി ഉപേക്ഷിക്കുക എന്നത് അസാധ്യം തന്നെ..ഈ അടുത്ത ഒരു ഷോപ്പില്‍ കയറിയപ്പോള്‍ ആണ് കൌതുകകരം എന്ന് പറയാന്‍ പറ്റില്ലെങ്കിലും ഒരു ചിത്രം ശ്രദ്ധയില്‍ പെട്ടത്....അന്താരാഷ്ട്ര ബ്രാണ്ടുകളില്‍ ചില പേടിപ്പെടുത്തുന്ന ചിത്രങ്ങള്‍ മുന്നറിയിപ്പായി ഉപഭോക്താവിന് കാണിച്ചു കൊടുക്കുന്നു..വെറുതെ ഷോപ്പ് കീപരോട് കാര്യം ചോദിച്ചപ്പോള്‍ ഞാന്‍ അന്ധാളിച്ചു പോയി..ഈ ചിത്രങ്ങള്‍ ഉള്ള സിഗരട്ട് തന്നെ ആണ് ഇപ്പോള്‍ ഉപഭോക്താവ് ആവശ്യപ്പെടുന്നത് പോല്‍ ...പുക വലി മനുഷ്യ ഗണതിന്‍ എത്രത്തോളം ഹനീകാരം ആകുന്നു എന്നത് ഞാന്‍ വിശദീകരിച്ചു പഠിപ്പിക്കേണ്ട കാര്യം ഒന്നും ഇല്ല...എന്നാല്‍ പറ്റുന്ന നിലക്കെല്ലാം ഉള്ള വാണിംഗ് മെസ്സേജുകള്‍ കിട്ടിയിട്ടും വലി ഉപേക്ഷിക്കാന്‍ തയ്യാറാവാത്ത അല്ലെങ്കില്‍ ഒരു തരാം അടിമപ്പെടുന്ന പ്രവണത സൂക്ഷിക്കുന്ന ഇത്തരം വിഡ്ഢി കൂഷ്മാണ്ടാങ്ങളോട് എന്ത് പറയാന്‍..? ബോധവല്കരണം ആവശ്യത്തില്‍ കൂടുതല്‍ കിട്ടിയാലും ഈ ഒരു സാദനം ഉപേക്ഷിക്കാത എന്റെ സുഹൃത്തുക്കളോട് പോലും ഈ ഒരു വിഷയത്തില്‍ അര്‍ഹിക്കുന്ന പ്രതിഷേധം രേഖപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു...എത്രത്തോളം പ്രയാസങ്ങളും രോഗങ്ങളും ഉണ്ടാകും എന്ന് പറഞ്ഞാലും നിങ്ങള്‍ ആരും ഇത് ഉപേക്ഷിക്കരുത്...അപ്പോള്‍ പിന്നെ സിഗരട്ട് കൊമ്പനികള്‍ ഒക്കെ പൂട്ടി പോകില്ലേ...അവരൊക്കെ പട്ടിണി കിടക്കില്ലേ...തനിക്കു വരാന്‍ പോകുന്ന രോഗത്തേക്കാള്‍ അവന്റെ ബേജാര് ഇപ്പോള്‍ ഇതാണ്...വിഡ്ഢികള്‍ എന്ന് ഒരിക്കല്‍ കൂടി ഇവരെ വിളിച്ചു ആക്ഷേപിച്ചു കൊണ്ട് ..

Sunday 3 February 2013

അനുഫവം കുരു

            പുഴ വക്കത്തിരുന്നു പഠിക്കുന്ന ഒരു പ്രതീതി ആയിരുന്നു ഒലിയോട്ടു മദ്രസയിലെ ബാല്യ കാലം...ചോല കുന്നിയുടെ തണലും ഓടു മേഞ്ഞ ക്ലാസ് റൂമിലെ ക്ക് വീശി അടിക്കുന്ന തണുത്ത കാറ്റും പെട്ടെന്ന് ക്ലാസ് കഴിഞ്ഞു പോകല്ലേ എന്നൊരു പ്രാര്തനയോടെയാണ് ഉസ്താദ് തരുന്ന ഓരോ അറിവുകളും പെറുക്കി എടുക്കുക ..വാണിമേല്‍ പുഴ യുടെ ഓരം പറ്റി  നില കൊള്ളുന്ന മദ്രസയും പള്ളിയും ശരിക്കും ഞങ്ങളുടെ ഒരു അഹങ്കാരം തന്നെ ആയിരുന്നു ...പള്ളിയുടെ താഴത്തെ നില മദ്രസാ പഠനം കഴിഞ്ഞാല്‍ കാറ്റ് കൊള്ളാനും പുഴയോട് കിന്നാരം പറഞ്ഞു ജീവിതത്തിലെ ദുഃഖങ്ങള്‍ എല്ലാം മറന്നു ഒന്ന് പുകക്കാനും ഒക്കെയാണ് കൂടുതല്‍ പേരും ഉപയോഗിക്കുന്നത്...
                  ഒന്‍പതു മുപ്പതു   ആവുമ്പോഴേക്കും ബസ്‌ സ്റ്റോപ്പില്‍ എത്തണം ...പത്തു മണിയുടെ നാരായണ ബസ് ആള്‍ക്കാരെ കുത്തി നിറച്ചു വരും...എന്നാലും ഏതെങ്കിലും ഒരു കോണില്‍ പിടിച്ചു നിന്നെങ്കിലും സ്കൂളില്‍ എത്തണം ...എന്നാലെ പത്തെ മുപ്പതിന് ഇരുമ്പ് ചട്ടകത്തില്‍ പ്യൂണ്‍ അവുള്ളക്ക പെരുമാരുന്നതിനു മുമ്പ് ക്ലാസ്സില്‍ എത്താന്‍ പറ്റുകയുള്ളൂ ...
                  നാരായണ ബസ്സുകാരന്‍ ഇപ്പോള്‍ തുടര്‍ച്ചയായി സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുന്നത് പതിവാക്കിയിട്ടുണ്ട്...ഇത് കാരണം ക്ലാസ്സില്‍ എത്താന്‍ നേരം വയ്കുകയും ചെയ്യുന്നു....അങ്ങിനെ ഒരു നിമിഷത്തെ വക്ര ബുദ്ധിയില്‍ ഞങ്ങള്‍ നാല് അഞ്ചു പേര്‍ കൂടി അത് തീരുമാനിച്ചു...ഇനി ബസ് നിര്‍ത്താതെ പോയാല്‍ എറിയണം...എറിഞ്ഞാല്‍ അവര്‍ നിര്‍ത്തി കോളും ...തീരുമാനം നടപ്പാക്കാന്‍ ഞങ്ങള്‍ ഒരുങ്ങി നിന്നു 
             ചില്ല് പൊട്ടിയ ബസ് ഒരു പത്തു മീറ്റര്‍ അകലം എത്തിയ ഉടനെ ബ്രേക്ക്  ചവിട്ടി ...കൂടെ ഉള്ളവരില്‍ എല്ലാവരും എറിഞ്ഞു ...നിര്‍ഭാഗ്യവശാല്‍ എന്റെ ഉന്നം മാത്രം ഗ്ലാസ്സിനു നേരെ ആയി പോയി..നാട്ടുകാര്‍ ഒത്തു കൂടി...എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന വലിയ പോക്കിരി പട്ടം എനിക്ക് കിട്ടും എന്ന് ഉറപ്പായി ..നാട്ടു പ്രമാണി വന്നു...ആരാ എറിഞ്ഞത് എന്നായി ചോദ്യം...ഉടനെ കൂട്ടത്തില്‍ എറിയാന്‍ പദ്ധതിക്ക് മൂപ്പനായി നിന്ന ഒരു കളി കൂട്ടുകാരന്‍ എന്നെ ചൂണ്ടി കാണിച്ചു കൊടുത്തു...അവനാണ് എറിഞ്ഞത്...
              ബസ്സിന്റെ ഗ്ലാസ് വാങ്ങി കൊടുക്കാം എന്ന്  സമ്മതിച്ച പ്രകാരം ബസ്സുകാരന്‍ ബില്ല് വീട്ടിലെത്തിച്ചു...പക്ഷെ അന്ന് എനിക്ക് ഒന്ന് മനസ്സിലായി...സൌഹൃടങ്ങല്‍ക്കിടയിലും ചില ചതിയന്മാര്‍ ഉണ്ടാകും എന്ന്...ഒരുമിച്ചു ചെയ്ത ഒരു തെറ്റിനെ ന്യായീകരിക്കുകയല്ല ...ഒരുമിച്ചു ചെയ്‌താല്‍ ഒരു പോലിരിക്കണ്ടേ ?...കൂട്ടുകാരെ തിരഞ്ഞെടുക്കാന്‍ എന്ത് മാനദണ്ഡം ആണ് സ്വീകരിക്കേണ്ടത് എന്ന് ബാല്യത്തില്‍ തന്നെ പഠിപ്പിച്ചു തന്ന ഈ അനുഭവം എനിക്ക് മറക്കാന്‍ പറ്റുന്നില്ല...ഒന്നേ പറയാനുള്ളൂ...കൂട്ടുകാരെ ഒറ്റ കൊടുക്കരുത്....വിക്രിതികള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ അതിനു തടയിടാതെ പരമാവധി പ്രോത്സാഹിപ്പിച്ചു ഒടുക്കം അബദ്ധം പിണഞ്ഞപ്പോള്‍ ചതിവിന്റെ നിറം ചാര്‍ത്തിയ ആ പഴയ  മഹാന് സമര്‍പ്പിച്ചു കൊണ്ട്...(1991 ഇല്‍ ആണ് സംഭവം )